ലൈഫ് പദ്ധതി: സർക്കാരിന്റെ അവകാശവാദം പൊള്ളത്തരമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2.14 ലക്ഷം വീടുകൾ നിർമിച്ചെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളത്തരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 1,00,618 പേരാണ് ലൈഫ് പദ്ധതിയിലെ വീടുകൾക്ക് അർഹരെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ 2.14 ലക്ഷം പേർക്ക് എങ്ങനെ വീടുകൊടുത്തുവെന്ന് സർക്കാർ വിശദീകരിക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുൻസർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതും പ്രധാനമന്ത്രി ആവാസ്‌യോജന പദ്ധതിപ്രകാരം നിർമിച്ചതും ഉൾപ്പെടുത്തിയാലും 1,42,834 വീടുകളേ നിർമിക്കാനാവൂ. രണ്ടുലക്ഷം വീട് നൽകിയെങ്കിൽ ശരാശരി ഒരുപഞ്ചായത്തിൽ 200 വീടെങ്കിലും പുതുതായി നിർമിച്ചിരിക്കണം. എവിടെയെങ്കിലും അങ്ങനെയുള്ളതായി കാണിച്ചുതരാനാകുമോയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തൊഴിൽവകുപ്പ് തുടക്കമിട്ട ഭവനപദ്ധതിപ്രകാരം തൊഴിലാളികൾക്കായി അടിമാലിയിൽ നിർമിച്ച 217 ഫ്ളാറ്റുകളാണ് ലൈഫിന്റെ പരസ്യത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.2019 ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി പുറത്തുവിട്ട കണക്കുകൾയു.ഡി.എഫ്. കാലത്ത് തുടങ്ങി ഈ സർക്കാർ പൂർത്തിയാക്കിയ വീടുകൾ 51,831പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം നഗരങ്ങളിൽ പൂർത്തിയാക്കിയത് 26,015പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം ഗ്രാമങ്ങളിൽ പൂർത്തിയാക്കിയത് 16,229ലൈഫ് മിഷനിൽ ഇടതുസർക്കാർ പൂർത്തിയാക്കിയത് 48,759ആകെ 1,42,834യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നൽകിയത്ഇന്ദിര ആവാസ് യോജന പ്രകാരം 2,37,938പട്ടികജാതി വകുപ്പ് 24,141പട്ടികവർഗ വകുപ്പ് 38,309മത്സ്യത്തൊഴിലാളികൾക്ക് 19,212പഞ്ചായത്ത് വകുപ്പിന്റെ സ്പിൽ ഓവർ 91,929മുനിസിപ്പാലിറ്റി സ്പിൽ ഓവർ 12,938കോർപ്പറേഷൻ സ്പിൽ ഓവർ 12,815ആകെ 4,37,282നിജസ്ഥിതി പഠിക്കാൻ എം.എൽ.എ.മാരുടെ സമിതിലൈഫ് പദ്ധതിയുടെ നിജസ്ഥിതി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യു.ഡി.എഫ്. എം.എൽ.എ.മാരുടെ സമിതിയെ നിയോഗിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.സി. ജോസഫ് ചെയർമാനായ സമിതിയിൽ പി.കെ. ബഷീർ, അനിൽ അക്കര, മോൻസ് ജോസഫ്, ഡോ. ജയരാജ് എന്നിവരാണ് അംഗങ്ങൾ.

from mathrubhumi.latestnews.rssfeed https://ift.tt/2x6fhcT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍