ഇ വാർത്ത | evartha
ഇക്കാര്യത്തിൽ എനിക്കു വളരെ ദുഃഖമുണ്ട്: ഇടുക്കിയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ്
കൊറോണ രോഗബാധിതൻ എന്ന നിലയിലുള്ള താൻ മറ്റുള്ളവരോട് ഇടപഴകിയതിൽ ദുഃഖമുണ്ടെന്ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവിൻ്റെ കുമ്പസാരം. ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.
ആരോഗ്യവകുപ്പ് അധികൃതരിൽ നിന്നുമാണ് തനിക്ക് രോഗമുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ഇദ്ദേഹം സമ്മതിക്കുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ ഒരുപാട് ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ടെന്നും പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായെന്നും കോൺഗ്രസ് നേതാവ് പറയുന്നു. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി ഇടപഴകിയ എല്ലാവരും ദയവായി മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/39kliQt
via IFTTT
0 അഭിപ്രായങ്ങള്‍