കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ നവജാത ശിശു ശിശു മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ കൊറോണ ബാധയിൽ നവജാത ശിശു മരണപ്പെട്ടു. ഇല്ലിനോയിസിലാണ് ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസ് ബാധയിൽ നവജാത ശിശുവിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നത്. മരണപ്പെട്ട കുട്ടി കൊറോണ പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നതായും അമേരിക്കൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം നവജാത ശിശുവിന്റെ മരണ വാർത്ത ഏറെ വേദനാജനകമാണെന്ന് ഇല്യോനിസ് ഗവർണർ ജെ.ബി.പ്രിറ്റ്സ്കർ അഭിപ്രായപ്പെട്ടു. ലോകത്ത് അമേരിക്കയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 120,000 ലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2000ലധികം പേർ മരണപ്പെടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്കയിൽ 450ൽ അധികം പേരാണ് കൊറോണ വൈറസ് ബാധയിൽ മരണപ്പെട്ടത്. Content Highlights:corona virus new born baby died in Us

from mathrubhumi.latestnews.rssfeed https://ift.tt/33Qth6X
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍