`ഇവിടെരണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം´: അടുത്ത രണ്ടാഴ്ച വേദനാജനകമായേക്കുമെന്നു ട്രംപ്

ഇ വാർത്ത | evartha
`ഇവിടെരണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം´: അടുത്ത രണ്ടാഴ്ച വേദനാജനകമായേക്കുമെന്നു ട്രംപ്

കോവിഡ് രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. അടുത്ത രണ്ടാഴ്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം വേദനാജനകമായേക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം ആളുകള്‍ വരെ മരിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് അറിയിച്ചു. 

അമേരിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത 30 ദിവസം നിര്‍ണായകമാണ്. അതിനാല്‍ ജനങ്ങള്‍ ഏപ്രില്‍ 30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക വിലക്ക് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. 

ന്യൂയോര്‍ക്കിലെ ഗവര്‍ണറുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Uxc7YP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍