കൊറോണ; കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായഅബ്ദുൾ അസീസ്(68) ആണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ആദ്യ പരിശോധനിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമായിരിക്കുംമൃതദേഹം സംസ്കരിക്കുക. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്ക് മാറ്റുകയായിരുന്നു. Content Highlight: coronavirus 2nd death reported in kerala

from mathrubhumi.latestnews.rssfeed https://ift.tt/2JoobFu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍