കൊച്ചി: വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. മെത്രാൻമാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. വിശ്വാസികളെ പങ്കെടുപ്പിക്കരുത്. തിരുകർമങ്ങളിൽ അഞ്ചുശുശ്രൂഷകരിൽ കൂടുതൽ പങ്കെടുക്കരുത്. സാധിക്കുന്നിടത്തോളം കത്തീഡ്രൽ ദൈവാലയങ്ങളിൽനിന്നോ അതത് ഇടവകകളിൽനിന്നോ വിശുദ്ധവാര തിരുകർമങ്ങൾ ലൈവായി സംപ്രേഷണംചെയ്യണം. ഓശാന ഓശാനദിവസം വിശ്വാസികൾക്കായി കുരുത്തോലവിതരണം വേണ്ടാ പെസഹാ വ്യാഴം * കാൽകഴുകൽ ശുശ്രൂഷയുമുണ്ടാകില്ല * വീടുകളിൽ നടത്താറുള്ള അപ്പംമുറിക്കൽ ശുശ്രൂഷ ഓരോ വീട്ടിലുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തണം * കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകൾ ഒന്നിച്ചുചേർന്നോ നടത്താറുള്ള അപ്പംമുറിക്കൽ പൂർണമായും ഒഴിവാക്കണം ദുഃഖവെള്ളി * കുരിശിന്റെവഴി നടത്തേണ്ട * വലിയ ശനിയാഴ്ചയിലെ തിരുകർമങ്ങൾ നടത്തുമ്പോൾ ജനങ്ങൾക്ക് നൽകാൻവേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തിൽ ജനങ്ങൾക്ക് വെള്ളം വെഞ്ചരിച്ച് നൽകിയാൽ മതിയാകും. ഈസ്റ്റർ ഉയിർപ്പ് ചടങ്ങുകൾ രാത്രിനടത്താതെ പകരം ഈസ്റ്റർദിവസം രാവിലെ കുർബാന അർപ്പിച്ചാൽമതി Content Highlight: Coronavirus; Kurishinte vazhi and kuruthola distributions cancelled
from mathrubhumi.latestnews.rssfeed https://ift.tt/39wVu40
via IFTTT
0 അഭിപ്രായങ്ങള്‍