റോം: ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് താരങ്ങളും പരിശീലകൻ മൗറീസിയോ സാറിയും ശമ്പളം കുറയ്ക്കുന്നതിന് സമ്മതിച്ചു. കോവിഡ്-19 മൂലം മത്സരങ്ങൾ മുടങ്ങിയതോടെ ക്ലബ്ബിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് താരങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചത്. മൂന്നിലൊന്ന് എന്ന തരത്തിൽ നാലു മാസത്തേക്കാണ് ശമ്പളം കുറയ്ക്കുന്നത്. ഇതോടെ 2019-20 സാമ്പത്തികവർഷം ക്ലബ്ബിന് 752 കോടിയോളം രൂപയുടെ (90 ദശലക്ഷം യൂറോ) വ്യത്യാസം മൊത്തം ശമ്പളത്തിലുണ്ടാകും. മാർച്ച് ഒമ്പതു മുതൽ സീരി എ മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ശമ്പളംനൽകുന്ന ക്ലബ്ബാണ് യുവന്റസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കുതന്നെ 300 കോടിയിലേറെ (31 ദശലക്ഷം യൂറോ) വാർഷികശമ്പളം നൽകണം. വെട്ടിക്കുറയ്ക്കുന്നതോടെ റോണോയുടെ ശമ്പളത്തിൽ 30 കോടിയോളം രൂപയുടെ കുറവ് വരും. കോവിഡ്-19 പശ്ചാത്തലത്തിൽ ലോകത്താകമാനമുള്ള ഫുട്ബോൾ ലീഗുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും അടക്കമുള്ള യൂറോപ്യൻ പോരാട്ടങ്ങളും നിർത്തി. ഇതോടെ ക്ലബ്ബുകളുടെ വരുമാനത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. കോവിഡ്-19 രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇറ്റലി. അതേസമയം ജൂൺ അവസാനത്തോടെയെങ്കിലും മത്സരങ്ങൾ പുനഃരാരംഭിക്കാനായില്ലെങ്കിൽ ഈ ഫുട്ബോൾ സീസൺ മുഴുവൻ നഷ്ടമാകുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) തലവൻ അലക്സാണ്ടർ സെഫെറിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Content Highlights: Cristiano Ronaldo and Juventus players agree temporary pay cut due to Covid-19 pandemic
from mathrubhumi.latestnews.rssfeed https://ift.tt/2WUL1wq
via IFTTT
0 അഭിപ്രായങ്ങള്‍