യു.എ.ഇ.യിൽ 63 പേർക്കുകൂടി കൊറോണ; സൗദിയിൽ ഒരാൾ മരിച്ചു

ദുബായ്: ശക്തമായ പ്രതിരോധനടപടികൾ തുടരുമ്പോഴും കൊറോണ ബാധിച്ചവരുടെ എണ്ണം എല്ലാ ഗൾഫ് നാടുകളിലും വർധിക്കുകയാണ്. സൗദി അറേബ്യയിൽ ശനിയാഴ്ച ഒരാൾ മരിച്ചു. ഇതോടെ ഗൾഫ് നാടുകളിൽ മരിച്ചവരുടെ എണ്ണം പത്തായി. സൗദിയിൽ ശനിയാഴ്ച 99 പേർക്കും യു.എ.ഇ.യിൽ 63 പേർക്കും കുവൈത്തിൽ പത്തുപേർക്കും ഒമാനിൽ 21 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയിൽ രോഗബാധിതരുടെ എണ്ണം 1203 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദൽ ആലി അറിയിച്ചു. റിയാദിൽ ഒരു സ്വദേശിപൗരനാണ് മരിച്ചത്. 37 പേർക്ക് രോഗം ഭേദമായി. യു.എ.ഇ.യിൽ രോഗബാധിതരുടെ എണ്ണം 468 ആയി. മൂന്നുദിവസത്തേക്ക് പ്രഖ്യാപിച്ച അണുനശീകരണം ഏപ്രിൽ അഞ്ചുവരേക്ക് നീട്ടി. ഈ ദിവസങ്ങളിൽ രാത്രി പുറത്തിറങ്ങാനും വാഹനങ്ങൾ റോഡിലിറക്കാനും പ്രത്യേക അനുമതി വേണം. രാത്രി എട്ടുമുതൽ പിറ്റേന്ന് പുലർച്ചെ ആറുമണിവരെ പൊതുഗതാഗതവും ഉണ്ടാവില്ല. പകൽസമയങ്ങളിൽ അത്യാവശ്യക്കാർക്കുമാത്രം പുറത്തിറങ്ങാം. സാമൂഹികവ്യാപനം ഉണ്ടായെന്നു സ്ഥിരീകരിച്ച ഒമാനിൽ രോഗബാധിതരുടെ എണ്ണം 152 ആയി ഉയർന്നു. 21 സ്വദേശികൾക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചു. മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ നഗരശുചീകരണം പുരോഗമിക്കുന്നു. കുവൈത്തിൽ പുതിയതായി ശനിയാഴ്ച 10 പേർക്കുകൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെ മൊത്തം എണ്ണം 235 ആയി. എട്ടു സ്വദേശികൾക്കും രണ്ടു വിദേശികൾക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 64 പേർ രോഗവിമുക്തരായി. 910 പേർ ക്വാറന്റൈൻ നിരീക്ഷണവും പൂർത്തിയാക്കി. 11 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. Content Highlights: Coronavirus latest: 72 new cases in UAE and one more death in saudi

from mathrubhumi.latestnews.rssfeed https://ift.tt/3ars74f
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍