ന്യൂഡൽഹി: 45 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിൽ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകൾ. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികൾ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്. ഡൽഹി ചേംബർ ഓഫ് കൊമേഴ്സിന്റേതാണ് വിലയിരുത്തൽ. കലാപത്തിൽ ഏകദേശം 92 വീടുകളാണ് അക്രമികൾ തീവെച്ച് നശിപ്പിച്ചത്. 57 കടകൾ, 500 വാഹനങ്ങൾ, ആറ് ഗോഡൗണുകൾ, രണ്ട് സ്കൂളുകൾ, നാല് ഫാക്ടറികൾ, നാല് ആരാധനാലയങ്ങൾ തുടങ്ങിയവയും കലാപകാരികൾ തീവെച്ച് നശിപ്പിച്ചു. നിലവിൽ വിവിധ അക്രമസംഭവങ്ങളിലായി 167 എഫ്ഐആറുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമങ്ങളുടെ പേരിൽ 885പേരെയാണ് പോലീസ്കസ്റ്റഡിയിലെടുത്തത്. നിലവിൽ കലാപബാധിതമായ പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സമാധാനം നിലനിർത്തുന്നതിനായി പോലീസ് ഫ്ളാഗ് മാർച്ചുകൾ ഉൾപ്പെടെ നടത്തുന്നുണ്ട്. Content Highlights:Rs 25,000 crore loss estimated in Delhi riots
from mathrubhumi.latestnews.rssfeed https://ift.tt/2PGQrXA
via IFTTT
0 അഭിപ്രായങ്ങള്‍