വിലക്ക് ലംഘിച്ചതിന് 1383 അറസ്റ്റ് , 923 വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേർക്കുനേരെ കേസെടുത്തു. 1383 പേർ അറസ്റ്റിലായി. 923 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ, നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. തിരുവനന്തപുരം ജില്ലയിൽ 137 പേർ അറസ്റ്റിലായി. 110 വാഹനങ്ങൾ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട്ട് 25 പേർ അറസ്റ്റിലായി. 83 വാഹനങ്ങൾ പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ 14 കേസുകൾ രജിസ്റ്റർചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. ഇവിടെ 12 വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2QRbBCZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍