ഇ വാർത്ത | evartha
മലപ്പുറത്ത് വർഗ്ഗീയ പരാമർശവുമായി പൊലീസുകാരൻ: എസ്പിക്ക് പരാതി
മലപ്പുറത്ത് വർ്ഗീയ പരാമർശം നടത്തിയതിൻ്റെ പേരിൽ പൊലീസുകാരനെതിരെ പരാതി. സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരൻ വർഗീയ പരാമർശം നടത്തിയതായാണ് പരാതി എത്തിയിരിക്കുന്നത്. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി.
എആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി ഉയര്‍ന്നിരിക്കുന്നത്.
വര്‍ഗ്ഗീയ സ്വഭാവത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TdZL68
via IFTTT
0 അഭിപ്രായങ്ങള്‍