'സമാധാനം തിരികെ തന്നതിന് നന്ദി', പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് ജനങ്ങള്‍

ന്യൂഡൽഹി: ദിവസങ്ങളായി മുസ്തഫാബാദിലെതെരുവിൽ കനപ്പെട്ട ഭീതിയുടെ നിഴൽ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇതിന് സാധാരണജനങ്ങൾ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവലിനോടുമാണ്. കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദിരേഖപ്പെടുത്തുന്നത്. ഞങ്ങൾക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത്ത് ഡോവലിന്റെ ഇടപെടലിലൂടെയാണെന്ന് ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറയുന്നു. അജിത്ത് ഡോവലിന്റെ സന്ദർശനത്തിന് ശേഷമാണ് ഈ മേഖലയിൽ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും. കൈയിൽ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയൽക്കാരുമുൾപ്പെടെ അവരെ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാലും വീടിന് അവർ തീയിട്ടതായി അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ചൗളയുടെ വീടിനുസമീപത്താണ് അരുൺ മോഡൽ സീനിയർ സെക്കണ്ടറി സ്കൂൾ. ഇതും അക്രമികൾ തീവെച്ചുനശിപ്പിച്ചു.പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കാരണമാണ്ഞങ്ങളിന്ന് സമാധാനം ശ്വസിക്കുന്നത് എന്നാണ് സുരേഷ് ചൗളയുടെ മകൻ ശശി ചൗളയും പറയുന്നത്.അമിത് ഷായാണ് മേഖലയിൽ സമാധാനം സ്ഥാപിക്കാനായ ഇടപെടലുകൾ നടത്തിയതെന്ന് ഇയാളെ ഉദ്ദരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സുരക്ഷാസേനയെ വിന്യസിച്ചതാണ് പ്രദേശവാസികളിൽ ഭീതി കുറയ്ക്കാൻ ഇടയാക്കിയത്. ഇടയ്ക്കിടെയുള്ള ഫ്ളാഗ് മാർച്ചിലൂടെ സേന ജനങ്ങളുമായി സംവദിക്കുകയും ഭീതിയുടെ ആവശ്യമില്ലെന്ന് ആവർത്തിക്കുകയും ചെയ്യുന്നു. നാല് ദിവസത്തോളം വടക്കുകിഴക്കൻ ഡൽഹിയെ കലൂഷിതമാക്കിയ കലാപത്തിൽ 42 ജീവനുകളാണ് നഷ്ടമായത്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും കണക്കാക്കിയിട്ടുണ്ട്. Content Highlights:North-East Delhi residents thank PM Modi, Shah, Doval for restoring peace

from mathrubhumi.latestnews.rssfeed https://ift.tt/2TaNosD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍