സിലിയുടെ ശരീരത്തിലെ സയനൈഡ് അംശം; കേസിലെ നിര്‍ണായക വഴിത്തിരിവ്

കോഴിക്കോട്: കൂടത്തായി കേസിൽ, സിലി സെബാസ്റ്റ്യന്റെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് അംശം കണ്ടെത്തിയത് അന്വേഷണത്തിലെ നിർണായക വഴിത്തിരിവാണെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ പറഞ്ഞു. കളക്ടറേറ്റിൽനടന്ന പരാതിപരിഹാര അദാലത്തിനെത്തുടർന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഫൊറൻസിക് തെളിവുകൾ ലഭ്യമാവുക എന്നത് വെല്ലുവിളിയായിരുന്നു. സാധാരണഗതിയിൽ ഈ കേസ് തെളിയിക്കപ്പെടാതെ പോകുമായിരുന്നു. റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കില്ല. ഈ കേസിലെ സൂപ്പർവൈസറി ഓഫീസറായി സൈമൺ തുടരും. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേയുള്ള യു.എ.പി.എ. കേസ് വ്യക്തമായ തെളിവില്ലെങ്കിൽ നിലനിൽക്കില്ല. എൻ.ഐ.എ. അന്വേഷണത്തിൽ അത് വ്യക്തമാവും. വിഷയം കേന്ദ്ര ഏജൻസി പരിശോധിക്കട്ടെ. സാഹചര്യത്തെളിവുകൾ പ്രതികൾക്കെതിരാണ്. കൂടുതൽ വിവരങ്ങൾ വിചാരണസമയത്ത് വ്യക്തമാവും. വിശദീകരിച്ച് വിവാദമുണ്ടാക്കാനില്ല. ടി.പി. സെൻകുമാറിന്റെ പരാതിയെത്തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത സംഭവത്തിൽ ഇടപെടും. സ്ഥലത്തില്ലാതിരുന്ന മാധ്യമപ്രവർത്തകനെതിരേയും കേസെടുത്തെന്ന ആക്ഷേപം പരിശോധിക്കും. സെൻകുമാർ തനിക്കെതിരേ ഉയർത്തുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. പോക്സോ കേസുകളുടെ അന്വേഷണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. 25 പ്രത്യേക കോടതികൾകൂടി സ്ഥാപിക്കും. ഏപ്രിൽ-മേയ് മാസത്തോടെ ഇവ നിലവിൽവരും. എടുക്കുന്ന കേസുകളിൽ എട്ടു ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ശാസ്ത്രീയമായ പരിശോധനയും അന്വേഷണവുമാണ് വേണ്ടത്. പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ബെഹ്റ പറഞ്ഞു. Content Highlights:Loknath behera DGP on koodathayi case

from mathrubhumi.latestnews.rssfeed https://ift.tt/2SaDGoE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍