സ്ഥിതി ശാന്തം, വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണനിലയിലേക്ക്

ന്യൂഡൽഹി:കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഭീതിയിൽ നിന്നും മുക്തി നേടി ജനങ്ങൾ തെരുവുകളിൽ സജീവമായി തുടങ്ങി. കടകമ്പോളങ്ങൾ ചെറിയ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി. കലാപത്തിനിരകളായവർക്കായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപത്തിന് ഇരയായവർക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താത്കാലിക സൗകര്യം സർക്കാർ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടുമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. കലാപത്തിന് ഇരയായവർക്ക് ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. Normalcy returns to North East Delhi; Visuals from Jaffrabad, Maujpur, Babarpur, and Seelampur pic.twitter.com/Tld5SsPSIL — ANI (@ANI) March 1, 2020 പ്രശ്നബാധിതമേഖലകൾ സുരക്ഷാസേനയുടെ നിരന്തര നിരീക്ഷണത്തിലാണുള്ളത്. ജനങ്ങളുടെ ഭീതി കുറയ്ക്കാൻ ഫ്ലാഗ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. പ്രശ്നത്തിലേക്ക് നയിക്കുന്ന രീതിയിൽ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിക്കുന്നത് തടയാൻ ഡൽഹി സർക്കാർ നടപടികളുമായി രംഗത്തെത്തി. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ വാട്ട്സ് ആപ്പ് നമ്പർ സർക്കാർ പരസ്യമാക്കിയിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2Vy1J41
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍