കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടി ഞായറാഴ്ച അരങ്ങേറും. ക്ലബ്ബ് എഫ്.എം. 104.8, മാതൃഭൂമി ഡോട്ട്കോം എന്നിവചേർന്ന് ഞായറാഴ്ച വൈകീട്ട് 6.30-നാണ് പരിപാടി. ക്ലബ്ബ് എഫ്.എമ്മിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. 'അയല മത്തി ചൂര...' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ തരംഗമായി മാറിയ സംഗീത ബാൻഡാണ് തൈക്കുടം ബ്രിഡ്ജ്. ബാൻഡിന്റെ സ്ഥിരം ഹിറ്റ് ഗാനങ്ങൾക്കൊപ്പം പുതിയ ചില നമ്പറുകൾകൂടി കോഴിക്കോട്ടുകാർക്കായി അവതരിപ്പിക്കുന്നുണ്ട്. ബാൻഡിന്റെ അമരക്കാരനായ ഗോവിന്ദ് മേനോൻ, അദ്ദേഹത്തിന്റെ പിതാവ് പീതാംബരൻ മേനോൻ, മിഥുൻ രാജു, അനീഷ്, വിയാൻ ഫെർണാണ്ടസ്, വിപിൻലാൽ, ക്രിസ്റ്റിൻ ജോസ്, അശോകൻ നെൽസൺ, റുഥിൻ തേജ്, അനീഷ് കൃഷ്ണ, അമിത് ബാൽ തുടങ്ങിയവരാണ് അംഗങ്ങൾ. സംഗീതസായാഹ്നത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വേദിയും കാണികൾക്കായി പന്തലും തയ്യാറായി. കൂറ്റൻ എൽ.ഇ.ഡി. സ്ക്രീനും ഒരുക്കി. 'മൈ ജി' അവതരിപ്പിക്കുന്ന ക്ലബ്ബ് എഫ്.എം. മാതൃഭൂമി ഡോട്ട് കോം തൈക്കുടം ബ്രിഡ്ജ് ഷോ സൗജന്യമായാണു നടത്തുന്നത്. ഇഹം ഡിജിറ്റൽ ആൻഡ് എൽ.ജി., റീബിൽഡ് കേരള, ആസ്റ്റർ മിംസ്, കെ.ടി.സി. ഹോണ്ട, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, മിൽമ, ബാൽ ടയേഴ്സ്, യാഷ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് കാലിക്കറ്റ് ചിമ്നി, സഫിയ ട്രാവൽസ് എന്നിവരാണ് സ്പോൺസർമാർ. റൈഡ് മൈക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. Content Highlights :Thaikkudam Bridge Live at Kozhikode Beach on March 1 sunday
from mathrubhumi.latestnews.rssfeed https://ift.tt/3cllkKM
via IFTTT
0 അഭിപ്രായങ്ങള്‍