ബെയ്ജിങ് : കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361ആയി ഉയർന്നു. 2,829 പേർക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. ചൈനയ്ക്ക് പുറത്ത് ഫിലിപ്പീൻസിൽ രോഗം മൂലം ഒരാൾ മരിച്ചിരുന്നു നിലവിൽ 25 രാജ്യങ്ങളിലുള്ളവർക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്.ശനിയാഴ്ച മാത്രം 4562 പുതിയ കേസുകൾകൂടി റിപ്പോർട്ട്ചെയ്തു. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 2110 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. കേരളത്തിൽ രണ്ടുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഉയർന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സർക്കാർ അടച്ചു. വൈറസ് കൂടുതൽ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നൽകി വുഹാനിൽനിന്ന് 800 കിലോമീറ്റർ മാറിയുള്ള കിഴക്കൻ നഗരമായ വെൻഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകൾ കഴിയുന്ന നഗരമാണ് വെൻഷൂ. ഷെജിയാങ്ങിൽ 661 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 265-ഉം വെൻഷൂവിലാണ്. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകൾക്കാണ് വീടുകളിൽത്തന്നെ കഴിയാൻ നിർദേശം നൽകിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങൾക്ക് രണ്ടുദിവസം കൂടുമ്പോൾ കുടുംബത്തിൽ ഒരാൾക്കാണ് പുറത്തുപോകാൻ അനുമതിയുള്ളത്. 46 ഹൈവേകളാണ് അടച്ചത്. Content Highlights:Chinas death toll from the coronavirus epidemic soared to 360 on Monday
from mathrubhumi.latestnews.rssfeed https://ift.tt/2RV2xhj
via IFTTT
0 അഭിപ്രായങ്ങള്‍