പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. കേസിൽ ശിക്ഷിക്കപ്പെട്ട ബെന്നി പോൾ എന്ന ഉദ്യോഗസ്ഥനാണ് ജനറൽ മാനേജറായി സ്ഥാനക്കയറ്റം നൽകിയത്. കിറ്റ്കോയുടെ നടപടി വിവാദമായിക്കഴിഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജോയിന്റ് ജനറൽ മാനേജറുടെ ചുമതല വഹിച്ചിരുന്ന ആളാണ് ബെന്നി പോൾ. ബുധനാഴ്ച പുറത്തുവന്ന ഉത്തരവിൽ 1.1.2020 മുതൽ സ്ഥാനക്കയറ്റം നൽകിയതായി വ്യക്തമാക്കുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം പ്രൊബേഷനുണ്ട്. തുടർന്ന് സ്ഥിരനിയമനവും ലഭിക്കും. നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തതിനെ തുടർന്ന് ബെന്നി പോൾ 50 ദിവസം ജയിലിൽ കിടന്നിരുന്നു. സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്കോ ഉദ്യോഗസ്ഥൻ തങ്കച്ചൻ എന്നിവരും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. Content Highlight: Palarivattom flyover scam; Punished officer gotpromotion

from mathrubhumi.latestnews.rssfeed https://ift.tt/37vj2FQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍