പുതുവത്സരാഘോഷവും പൗരത്വ ബില്‍ പ്രതിഷേധവും; ഗതാഗതക്കുരുക്കില്‍പ്പെട്ട് രാജ്യതലസ്ഥാനം

ന്യൂഡൽഹി: പുതുവത്സരം ആഘോഷിക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഇന്ത്യാഗേറ്റിലേക്കും കൊണാട്ട് പ്ലേസിലേക്കും എത്തിയതോടെ വൻ ഗതാഗതക്കുരുക്കിൽ അമർന്ന് രാജ്യതലസ്ഥാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാൻ കൂട്ടത്തോടെ ഇന്ത്യാഗേറ്റിൽ എത്തിയതും ഗതാഗതക്കുരുക്ക് വർധിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അഞ്ച് മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ അധികൃതർ അടച്ചു. സെൻട്രൽ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവൻ, പ്രഗതി മൈതാൻ, ഖാൻ മാർക്കറ്റ്, മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ഒരു മണിക്കൂറിനു ശേഷമാണ് ഇവ വീണ്ടും തുറന്നത്. ആംബുലൻസുകൾ അടക്കം ഗതാഗതക്കുരുക്കിൽ അകപ്പെട്ടുവെന്ന് ദൃക്സാക്ഷികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. അതിനിടെ ഫ്ളൈ ഓവറുകളിൽ ഒന്നിൽ ഒരു ട്രക്ക് കേടായതും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. Photo - PTI ഇന്ത്യാ ഗേറ്റിന് പുറമെ രാജ്യതലസ്ഥാനത്തെ മറ്റുപല സ്ഥലത്തും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുകയാണ്. ഷഹീൻബാഗിൽ സ്ത്രീകൾ നടത്തുന്ന പ്രതിഷേധം പുതുവത്സര ദിനത്തിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. പാർലമെന്റ് സ്ട്രീറ്റിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ ബുധനാഴ്ച പ്രതിഷേധ പരിപാടി നടന്നു. #WATCH: Traffic jam in parts of Delhi; visuals from Barapullah Flyover. pic.twitter.com/FVXCpVkm7k — ANI (@ANI) January 1, 2020 Content Highlights:CAA protests and New Year celebrations throw traffic out of gear in Delhi

from mathrubhumi.latestnews.rssfeed https://ift.tt/37t2P3P
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍