ന്യഡൽഹി: സാമ്പ്രദായികമായ സൈനിക രീതിയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ മൂന്ന് സേനകളുടെയും പൊതു തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി സൃഷ്ടിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ നീക്കമാണിത്. ഈവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയെപ്പറ്റി പ്രഖ്യാപനം നടത്തിയത്. 1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷമാണ് മൂന്ന് സേനകളുടെയും ഏകോപനത്തിനായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണമെന്ന ആവശ്യം ആദ്യമായി ഉയർന്നത്. തുടർന്ന് വന്ന പല സർക്കാരിലും ഈ നിർദ്ദേശം പരിഗണനയ്ക്ക് വന്നിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല. ഇപ്പോൾ സേനകളിലെ വെവ്വേറെയായി നിലനിൽക്കുന്ന കമാൻഡുകളെ ഏകോപിപ്പിക്കാൻ സംയുക്ത കമാൻഡുകൾ രൂപീകരിച്ച് അതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഇവയുടെ ഫലപ്രദമായ ഏകോപനം സി.ഡി.എസിന്റെ ഉത്തരവാദിത്തമായിരിക്കും. ആരാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ? ഫോർ സ്റ്റാർ റാങ്കുള്ള സൈനിക ജനറലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്). കരസേനമേധാവിയായ ബിപിൻ റാവത്താണ് ഇന്ത്യയുടെ ആദ്യത്തെ സി.ഡി.എസ്. മൂന്ന് സൈനിക മേധാവികൾക്കും ലഭിക്കുന്ന ശമ്പളത്തിന് തുല്യമായിരിക്കും സി.ഡി.എസിന്റെയും ശമ്പളം. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന സൈനികകാര്യ വകുപ്പിന്റെ മേധാവിയായിരിക്കും സി.ഡി.എസ്. മൂന്നു സേനകളുടെയും തലവന്മാർക്ക് മുകളിലാണ് സ്ഥാനമെങ്കിലും മൂന്ന് സേനകളുടെയും മേധാവികളെ മറികടന്ന് ഉത്തരവുകൾ പുറപ്പെടുവിക്കാൻ സി.ഡി.എസിന് അനുവാദമില്ല. സൈനിക കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും സി.ഡി.എസ് പ്രവർത്തിക്കും. സി.ഡി.എസ് പദവിയിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് ഏതെങ്കിലും സർക്കാർ പദവി വഹിക്കാൻ അനുവാദമുണ്ടാകില്ല. സി.ഡി.എസ് പദവിയിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് അഞ്ചുവർഷത്തേക്ക് മറ്റേതെങ്കിലും സ്വകാര്യ തൊഴിൽ സ്വീകരിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വെവ്വേറെ നിൽക്കുന്ന സൈനിക വിഭാഗങ്ങളുടെ കമാൻഡുകളെ ദൗത്യങ്ങൾക്കായി ഏകോപിപ്പിക്കുകയും വിഭവങ്ങൾ പരമാവധി പ്രയോജപ്പെടുത്തുകയും ചെയ്യുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സി.ഡി.എസിന് അധികാരമുണ്ടായിരിക്കും. പ്രതിരോധ കാര്യങ്ങളിൽ പ്രതിരോധമന്ത്രിക്ക് ഉപദേശം നൽകുന്ന ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ ആയിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. Content Highlights:Chief of Defence Staff, know about the new military post
from mathrubhumi.latestnews.rssfeed https://ift.tt/2QvMhkH
via IFTTT
0 അഭിപ്രായങ്ങള്‍