ന്യൂഡൽഹി: വീൽചെയറിലെത്തിയ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂർ എമർജൻസി സീറ്റിൽനിന്ന് മാറിയിരിക്കാൻ തയ്യാറാവാത്തതുകാരണം വിമാനം വൈകിയതിൽ പ്രതിഷേധിക്കുന്ന യാത്രക്കാരുടെ വീഡിയോ പുറത്ത്. പ്രജ്ഞയുടെ നിലപാട് കാരണം വിമാനം പുറപ്പെടാൻ 45 മിനിറ്റ് വൈകിയതിനാലാണ് പ്രജ്ഞാ സിങ്ങുമായിവിമാനയാത്രക്കാർ വാക്കുതർക്കത്തിലേർപ്പെട്ടത്. വീൽചെയറുകാർക്ക് എമർജൻസി സീറ്റ് അനുവദനീയമല്ല. അതിനാൽ മറ്റൊരിടത്തേക്ക് മാറിയിരിക്കാൻ വിമാനജീവനക്കാരും ചില യാത്രക്കാരും പ്രജ്ഞയോട് അഭ്യർഥിച്ചെങ്കിലും അവരതിന് തയ്യാറായില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് വിമാനം വൈകിച്ചത്. പിന്നീട് അവർ സീറ്റ് മാറിയിരിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഡൽഹിയിൽനിന്ന് ഭോപാലിലേക്ക് പ്രജ്ഞ യാത്ര ചെയ്തത്. 78 പേർക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അത് എമർജൻസി ഡോറിനടുത്തുള്ള സീറ്റായതിനാൽ വീൽചെയറുകാർക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് പ്രജ്ഞ വാശിപിടിച്ചതോടെയാണ് തർക്കമുണ്ടായത്. പ്രജ്ഞയെ ഒഴിവാക്കി യാത്രയാരംഭിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു.ജനങ്ങളുടെ പ്രതിനിധിയായ താങ്കളുടെ ജോലി ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല. 50ഓളം പേർ താങ്കൾകാരണം ബുദ്ധിമുട്ടുന്നതിൽ താങ്കൾക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും യാത്രക്കാരൻ ചോദിച്ചു. ആരുടെയും സമയത്തിന് ഒരു വിലയുമില്ലേ. നിങ്ങളുടെ വിമാനത്തിൽ തീരുമാനമെടുക്കേണ്ടത് നിങ്ങളല്ലേ. എന്ന തരത്തിൽ പ്രജ്ഞാ സിങ്ങിന്റെ നടപടിയിൽ വിമാനത്തിലെ ജീവനക്കാർ നടപടി എന്തു കൊണ്ട് എടുക്കില്ലെന്നും വിമാനയാത്രക്കാരിൽ ചിലർ ചോദിച്ചു. തർക്കത്തിനൊടുവിൽഅവർ മാറിയിരിക്കാൻ തയ്യാറായപ്പോഴേക്കും 45 മിനിറ്റ് വൈകി. തനിക്ക് ബുക്കുചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പ്രജ്ഞ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽസ്പൈസ്ജെറ്റ് ഞായറാഴ്ച വിശദീകരണം നൽകി. content highlights:Pragya Thakurs seat row delays flight by 45 minutes, video of travellers arguing with her
from mathrubhumi.latestnews.rssfeed https://ift.tt/2MmV9rB
via IFTTT
0 അഭിപ്രായങ്ങള്‍