കോഴിക്കോട് : പാർട്ടി ഞങ്ങളുടെ ജീവനായിരുന്നുവെന്നും അത്രമേൽ ആ പാർട്ടിയെ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി നിർദാക്ഷിണ്യമില്ലാതെ പെരുമാറിയെന്നും പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. അലനും താഹയും മാവോയിസ്റ്റുകളാണെന്ന്ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലും പറഞ്ഞിട്ടില്ല. അവർ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വളരെ വിഷമം ഉണ്ടാക്കി. എൻ.ഐ.എ കേസ് എറ്റെടുത്തത് ശരിക്കും ഷോക്കായിപ്പോയെന്നും സബിത മഠത്തിൽ മാതൃഭൂമിയോട് പറഞ്ഞു. "പൗരത്വബില്ലിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുവേണ്ടി സംസാരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും അലനേയും താഹയേയും മറന്നു. യു.എ.പി.എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ ഇതേ വകുപ്പ്ചുമത്തി കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ലഘുലേഖ കൈവശം വെച്ചതോ, പുസ്തകം കൈവശം വെച്ചതോ യു.എ.പി.എ ചുമത്തേണ്ട കാര്യത്തിൽ പെടില്ല. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി നിർദാക്ഷിണ്യമില്ലാതെ പെരുമാറിയത് എന്നറിയില്ല. പലരും നിശബ്ദാരിയിപ്പോയി. എന്തുകൊണ്ടാണ് ഒരു ഇടതുപക്ഷ സർക്കാർ ഇങ്ങനെ പെരുമാറിയതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല". എല്ലാ പ്രതീക്ഷയും നശിച്ചു, ഇനി ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിന് പ്രത്യേകിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയുന്നത്. അതുകൊണ്ടാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയതെന്നാണ് അറിയുന്നത്. ഈ വീട്ടിൽ നിന്നാണ് അവൻ വളർന്നത്. അതുകൊണ്ട് എനിക്കുറപ്പുണ്ട്. അവന് ഒരു തരത്തിലുള്ള മാവോയിസ്റ്റ് ബന്ധവുമില്ല. അവന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അതിനെ എന്ത് പേരിട്ട് വിളിച്ചാലുംഅവൻ അങ്ങനെയാവില്ല എന്നതിന് എനിക്ക് ഉറപ്പുണ്ടെന്നും സബിത മഠത്തിൽ ചൂണ്ടിക്കാട്ടി. content highlights :Sabitha madathil statement on Pinarayi , Alan UAPA case
from mathrubhumi.latestnews.rssfeed https://ift.tt/39cJjdI
via IFTTT
0 അഭിപ്രായങ്ങള്‍