എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍; ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂളിന്റെ മുത്തം

ദോഹ:ബ്രസീലുകാരാനയ ഫിർമിനോയുടെ ഗോളിൽ ബ്രസീലിൽ നിന്നുള്ള ക്ലബ്ബ് ഫ്ളമെംഗോയെ തോൽപ്പിച്ച് ലിവർപൂളിന് ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം. എക്സ്ട്രാ ടൈമിലായിരുന്നു ഫിർമിനോയുടെ വിജയഗോൾ. ഗോൾരഹിതമായ ഇരുപകുതിക്കും ശേഷം 99-ാം മിനിറ്റിലായിരുന്നു ബ്രസീൽ സ്ട്രൈക്കറുടെ ഗോൾ. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെതിരേ ഫ്ളമെംഗോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ആ ഒരൊറ്റ ഗോൾ മത്സരത്തിന്റെ വിധിയെഴുതി. മൂന്നു തവണ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ തോറ്റ ലിവർപൂളിന്റെ ആദ്യ കിരീടമാണിത്. 1981-ൽ ഫ്ളെമെംഗോയോടൊയിരുന്നു തോൽവി. മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് ലിവർപൂൾ. സ്റ്റീവൻ ജെറാഡുൾപ്പെടെയുള്ള താരങ്ങൾക്ക്് നേടാൻ കഴിയാത്തതാണ് ക്ലോപ്പിന്റെ പരിശീലനത്തിന് കീഴിൽ ടീം ആൻഫീൽഡിലേക്ക് കൊണ്ടുവരുന്ന കപ്പ്. ഇത്തവണ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും നേടിയ ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിലും മുന്നിലാണ്. Content Highlights: Club World Cup Football Liverpool Champions

from mathrubhumi.latestnews.rssfeed https://ift.tt/35I3Qo9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍