പൗരത്വ നിയമ ഭേദഗതി: പ്രതിഷേധക്കാരെ പോലീസ് പൂട്ടുന്നത് ഈ വകുപ്പുകള്‍ പ്രകാരം

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവർ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നു. ഇന്ത്യൻ പീനൽകോഡിലെ ഏത് വകുപ്പുകൾ പ്രകാരമാണ് തങ്ങൾക്ക് നേരെ നിയമ നടപടിയെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം സെക്ഷൻ 153എ, സെക്ഷൻ 505 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിഷേധക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. സെക്ഷൻ 153എ മതം, ജാതി, ഭാഷ, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതോ, പരസ്പര ശത്രുത വളർത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തുന്നത് നിയവിരുദ്ധവും ശിക്ഷാനടപടികൾക്ക് വിധേയമായിരിക്കുന്നതും ആണ് സെക്ഷൻ 505 സായുധ സേനയേയൊ പോലീസ് ഉദ്യോഗസ്ഥനെയോ തന്റെ ചുമതല നിർവഹിക്കാൻ തടസമാകുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്, ഭരണകൂടത്തിനെതിരെ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നത്, സമൂഹ്യ ക്രമസമാധാനം തകർക്കുന്നത്, ക്രമസമാധാനം തകർക്കാൻ ആളുകളെ പ്രേരിപ്പികയോ ചെയ്യുന്നത് കുറ്റകരമാണ്. ഈ വകുപ്പുകൾ പ്രകാരം ഒരു വ്യക്തിയെ വാറന്റിലാതെ തന്നെ അറസ്റ്റുചെയ്യാവുന്നതാണ്. ഇതനുസരിച്ചാണ് പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി. Content Highlight: Citizenship (Amendment) Act, 2019, Protesters arrested under these provisions of IPC

from mathrubhumi.latestnews.rssfeed https://ift.tt/2Sj8ntk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍