എന്‍.ആര്‍.സിയെ പൂര്‍ണമായും എതിര്‍ക്കുമെന്ന് ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദള്‍

ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെപൂർണമായും എതിർക്കുമെന്ന് ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. എൻ.ആർ.സിമുസ്ലിങ്ങൾക്കടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദൾ ആരോപിച്ചു. എൻഡിഎ ഘടകകക്ഷികൾക്കിടയിൽ മെച്ചപ്പെട്ട ഏകോപനം വേണ്ടതുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ കാലഘട്ടത്തിൽ അതുണ്ടായിരുന്നുവെന്നും അകാലിദൾ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്റാൾ പറഞ്ഞു. ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്. അത്കൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങൾക്ക് മനസ്സിലാകും.മുസ്ലീങ്ങൾ അരക്ഷിതരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 1984 ന് ശേഷം സിഖുകാർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങി എന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും ഒരു തരത്തിലും അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ ഞങ്ങൾആഗ്രഹിക്കുന്നില്ല -അദ്ദേഹം പറഞ്ഞു. എൻ.ആർ.സി.രാജ്യത്ത് നടപ്പാക്കരുത്. ബിജെപി സർക്കാർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണം. എൻ.ആർ.സി.സംബന്ധിച്ച് മുസ്ലിം സമുദായാംഗങ്ങൾക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ട്. ഞങ്ങൾ എൻ.ആർ.സിക്ക് എതിരാണ്. സർക്കാരാണ് നടപ്പിലാക്കില്ലെന്ന് പറയേണ്ടത്- നരേഷ് ഗുജ്റാൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽമുസ്ലിം വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് ശിരോമണി അകാലിദൾ ആഗ്രഹിക്കുന്നത്. പാർലമെന്റിൽ ബിൽപാസാക്കുന്ന വേളയിൽ ഇക്കാര്യം ഞങ്ങൾ പറഞ്ഞിരുന്നു. 6000 ത്തോളം സിഖ് സമുദായാംഗങ്ങൾ നിയമത്തിൽ ഉൾപ്പെട്ടത്ക്കൊണ്ടാണ് ബില്ലിനെ പാർലമെന്റിൽ പിന്തുണച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും തുടരണം. മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Akali Dal opposes all-India NRC, seeks better NDA coordination

from mathrubhumi.latestnews.rssfeed https://ift.tt/3787qrY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍