മംഗളൂരു:പൗരത്വ നിയമ ഭേദഗതിക്കെതിരേമംഗളൂരുവിൽ പ്രതിഷേധിച്ചവർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. ഡിസംബർ 19ന് മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽരണ്ടുപേർ കൊല്ലപ്പെട്ടതിൽ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതിനാൽപ്രകോപനമില്ലാതെയല്ല വെടിവെച്ചതെന്നതിന് തെളിവായി മംഗളൂരു സിറ്റി പോലീസ് ആണ്ദൃശ്യങ്ങൾ പുറത്തുവിട്ടത്. മംഗളൂരു പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ പ്രകോപനമില്ലാതെയാണ് പോലീസ് വെടിവെപ്പുണ്ടായതെന്ന പ്രതിഷേധക്കാരുടെ വാദത്തിന്റെ മുനയൊടിക്കാനാണ് പോലീസ് ശ്രമം. പ്രതിഷേധക്കാർ പോലീസിനു നേർക്ക് സംഘം ചേർന്ന് കല്ലെറിയുന്നതും കുപ്പികൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നുംപോലീസ് പകർത്തിയതും ദൃക്സാക്ഷികൾ പകർത്തിയതുമായ ദൃശ്യങ്ങളാണ് കാണിക്കുന്നത്. Content Highlights: Mangaluru police release the footages of firing
from mathrubhumi.latestnews.rssfeed https://ift.tt/34W3gls
via IFTTT
0 അഭിപ്രായങ്ങള്‍