കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയക്കാരെ തടഞ്ഞ് നാട്ടുകാര്‍

ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട മൃഗഡോക്ടറുടെ വീട് സന്ദർശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാർ. സഹതാപമല്ല, അക്രമികൾക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചാണ് നാട്ടുകാർ പ്രദേശത്ത് സംഘടിച്ചത്. യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാർ അടച്ചുപൂട്ടി. മാധ്യമങ്ങൾ വേണ്ട, പുറത്തുനിന്നുള്ളവർ വേണ്ട, പോലീസും വേണ്ട, സഹതാപവും വേണ്ട ... തങ്ങൾക്ക് നടപടിയും നീതിയും മാത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തി ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതിൽ ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. വെറ്ററിനറിഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ് - ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ലോറി തൊഴിലാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. Content Highlight: Telangana doctor rape-murder case; victims locality turn Politicians Away

from mathrubhumi.latestnews.rssfeed https://ift.tt/2Yc3nYw
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍