പൗരത്വ നിയമം: സോണിയാ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: പൗരത്വ നിയമ ഭേഗദതിയെ ദേശീയ പൗരത്വ രജിസ്റ്ററുമായി കൂട്ടിക്കെട്ടി രാജ്യത്തെ ജനങ്ങളെകോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. നിയമം കൃത്യമായി വായിച്ചുമനസ്സിലാക്കണമെന്നും വ്യക്തത ആവശ്യമുണ്ടെങ്കിൽ ആരായണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു. തെറ്റിദ്ധരിപ്പിക്കുകയും ഭയവും അരക്ഷിതത്വവുംപരത്തുകയും ചെയ്യുന്നവരിൽ നിന്നും ജനങ്ങൾ മാറിനിൽക്കണം.കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതുപക്ഷം എന്നിവർ പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനമിറക്കാത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽകൂട്ടിക്കെട്ടി രാജ്യത്തെ ഭയപ്പെടുത്തുകയാണ്. ഇച്ഛാഭംഗം നേരിട്ട അവരുടെ അഭിപ്രായപ്രകടനങ്ങളിൽ വീഴരുതെന്നും നിർമല സീതാരാമൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൗരനും പൗരത്വം നിഷേധിക്കുന്നില്ല. ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത ഒരു നിയമമാണ് അത്. സോണിയാ ഗാന്ധി ജനങ്ങളെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്. പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയംതേടിയ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അവർ അതിനായി 70 വർഷമായി കാത്തിരിക്കുകയിരുന്നു,നിർമല സീതാരാമൻ പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നതായി സോണിയാ ഗാന്ധി ആരോപിച്ചിരുന്നു. ജനാധിപത്യത്തിൽ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയർത്താൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അവർ പറഞ്ഞു. ബിജെപി സർക്കാർ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. Content highlights:Sonia Gandhi misleading people on CAA

from mathrubhumi.latestnews.rssfeed https://ift.tt/2SdAmuo
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍