ജമ്മുകശ്മീരില്‍ പാക് വെടിവെപ്പില്‍ ഒരു സൈനികന്‍ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജൂനിയർ സൈനിക ഓഫീസർ മരിച്ചു. നിയന്ത്രണ രേഖയിൽ കശ്മീരിലെ രാംപുരിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച രാവിലെ 11.30 ഓടെ ഉറിയിലെ ഹാജിപീർ പ്രദേശത്ത് പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാംപുർമേഖലയിലും വെടിവെപ്പുണ്ടായത്. Content Highlights:Army jawan killed in J&Ks Rampur as Pakistan violates ceasefire along LoC

from mathrubhumi.latestnews.rssfeed https://ift.tt/2PUX5Kh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍