സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാടിന് കിരീടം

കാഞ്ഞങ്ങാട്: ഇഞ്ചോടിഞ്ച് പൊരുതി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്.951 പോയിന്റോടെയാണ് പാലക്കാട് സ്വർണ കപ്പ് നേടിയത്. തൊട്ടു പിന്നിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ (949) കോഴിക്കോടും കണ്ണൂരുംരണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആലത്തൂർഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ നേടിയ 170 പോയിന്റിന്റെ പിൻബലത്തിലാണ് പാലക്കാട് സ്വർണക്കപ്പ് നിലനിർത്തിയത്. സ്കൂളുകളിൽ ഒന്നാമതെത്തിയതും ഗുരുകുലം ഹയർ സെക്കൻഡറിയാണ്. അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കേരള സ്കൂൾ കലോത്സവ വിശേഷങ്ങൾ കാണാം, കേൾക്കാം, വായിക്കാം SPECIAL COVERAGE Content highlights:Palakkad District bags Gold Cup kalolsavam2019

from mathrubhumi.latestnews.rssfeed https://ift.tt/2Y1kIDo
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍