ഇ വാർത്ത | evartha
ഓസ്‌ട്രേലിയയില്‍ കാട്ടു തീപടരുന്നു; മരണസംഖ്യ 9 ആയി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നു.തെക്കന്‍ ഓസ്‌ട്രേലിയയിലെ മൂന്നു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തീ പടര്‍ന്നിരിക്കുന്നത്.സെപ്റ്റംബര്‍ മുതലുള്ള കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കാട്ടു തീയില്‍ പെട്ട് മരിച്ചത് 9 പേരാണ്. രക്ഷാപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ആയിരക്കണക്കിന് ഏക്കര്‍ കാട് കാട്ടുതീയില്‍ കത്തിനശിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് അവധി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ട്. ചൂട് കൂടിയതും ശക്തമായ കാറ്റുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് കരുതുന്നത്. മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീയില്‍ എഴുന്നൂറിലധികം വീടുകളാണ് നശിച്ചത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Q73SiV
via IFTTT
0 അഭിപ്രായങ്ങള്‍