ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനായി 8,500 കോടി രൂപ അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ സാധാരണ താമസക്കാരുടെ പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ).കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആറ് മാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എൻപിആറിൽ സാധാരണ താമസക്കാരൻ നിർവചിക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. 2011ലെ സെൻസസിന്റെ ഭാഗമായുള്ള വീടുകളിലെ കണക്കെടുപ്പിലാണ് വിവരങ്ങൾ ശേഖരിച്ചത്. വീടുതോറുമുള്ള സർവേ നടത്തി എൻപിആർ 2015 ൽ പുതുക്കി. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ സെൻസസിന്റെ ഭാഗമായി വിവരശേഖരണത്തിനുമൊപ്പംഎൻപിആർ അപ്ഡേറ്റ് ചെയ്യും.2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംസെൻസസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്റ്ററും തീരുമാനിച്ചിരിക്കുകയാണെന്ന് സെൻസസ് കമ്മീഷണർ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നാണ് ആരോപണം. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഉൾപ്പെട്ടതുകൊണ്ട് പൗരത്വം കിട്ടണമെന്ന് നിർബന്ധമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗാൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. Content Highlights:Cabinet approves Rs 8,500 Crore for updating National Population Register
from mathrubhumi.latestnews.rssfeed https://ift.tt/2SpfDUn
via IFTTT
0 അഭിപ്രായങ്ങള്‍