ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുത്ത എം.കെ.സ്റ്റാലിൻ അടക്കം 8000 പേർക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സ്റ്റാലിനടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുതിർന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരൻ തുടങ്ങി നിരവധി എംഎൽഎമാർക്കെതിരെയും എംപിമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനനില താറുമാറാകാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ചെന്നൈ സിറ്റി പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്.എന്നാൽ റാലി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിന്മേൽ ഞായറാഴ്ച രാത്രിയിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. സായുധസേനയും അയ്യായിരത്തോളം പോലീസുകാരുമടക്കം വൻ സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. Content Highlights: police file case against 8000 people includingMK stalin for Chennai Maharally
from mathrubhumi.latestnews.rssfeed https://ift.tt/35V0gab
via IFTTT
0 അഭിപ്രായങ്ങള്‍