ന്യൂഡൽഹി: ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണ്ണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദേശിക്കണമെന്നും ഹർജിക്കാരായ കോൺഗ്രസ്സും എൻസിപിയും ശിവസേനയും കോടതിയിൽ ആവശ്യപ്പെടുന്നുണ്ട്. ശിവസേനയ്ക്കുവേണ്ടി കബിൽ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവർണർ മറ്റു ചിലരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നുംം കബിൽ സിബൽ ചൂണ്ടിക്കാട്ടി. ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കബിൽ സിബൽ പ്രധാനമായും ആവശ്യപ്പെട്ടത്. ശിവസേനയുമായുള്ള സഖ്യം ഒരു പൊതുമിനിമം പരിപാടിയുടെ ഭാഗമായിട്ടാണെന്നും കബിൽ സിബൽ അറിയിച്ചു. LIVE BLOG content highlights:Maharashtra Politics Live updates, supreme court hear Shivsena NCP, Congress plea
from mathrubhumi.latestnews.rssfeed https://ift.tt/37wYY6G
via IFTTT
0 അഭിപ്രായങ്ങള്‍