വിസാ കാലാവധി കഴിഞ്ഞത് അറിയാതെ ഇന്ത്യയില്‍ തങ്ങി; ബംഗ്ലാദേശ് താരം കുടുങ്ങി

കൊൽക്കത്ത: കാലാവധി കഴിഞ്ഞ വിസയുമായി ഇന്ത്യയിൽ രണ്ട് ദിവസം അധികം തങ്ങിയ ബംഗ്ലാദേശ് താരം സൈഫ് ഹസന് പിഴശിക്ഷ. 21600 രൂപയാണ് പിഴയായി വിധിച്ചത്. ആറ് മാസമായിരുന്നു സൈഫിന്റെ വിസയുടെ കാലാവധി. എന്നാൽ, ഇത് തീർന്നത് താരം ശ്രദ്ധിച്ചില്ല. തിങ്കളാഴ്ച കൊൽക്കത്തയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ ഇടപെട്ടു. ഇന്ത്യയിൽ രണ്ടുദിവസം അധികം നിന്നതിന് പിഴയൊടുക്കി രക്ഷപ്പെട്ടു. പകരക്കാരൻ ഓപ്പണറായാണ് സൈഫിനെ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ പര്യടനത്തിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഹസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ ബംഗ്ലാദേശ് തോറ്റിരുന്നു. അതിനുശേഷം ഞായറാഴ്ച്ചയാണ് ആദ്യ സംഘം ധാക്കയിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച്ച രാവിലെ കൊൽക്കത്തയിൽ നിന്ന് പുറപ്പെടേണ്ട രണ്ടാം സംഘത്തിനൊപ്പമായിരുന്നു ഹസൻ. വിമാനത്താവളത്തിൽ ബോർഡിങ് പാസ് നൽകാൻ രേഖകൾ പരിശോധിച്ചപ്പോഴാണ് ഹസന്റെ വിസ കാലാവധി ഞായറാഴ്ച്ച അർധരാത്രിയോടെ അവസാനിച്ചതായി കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്ന് പുതുക്കിയ വിസ ലഭിച്ചശേഷമാണ് ഹസനെ നാട്ടിലേക്ക് മടക്കി അയച്ചത്. Content Highlights: Bangladesh Opener Saif Hassan Fined For Overstaying In India

from mathrubhumi.latestnews.rssfeed https://ift.tt/2Dn7Duw
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍