ഉപമുഖ്യമന്ത്രി പദവി രാജിവെച്ച് തിരികെ വരണം, അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം

മുംബൈ: ബിജെപി എംപി- ശരദ്പവാർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെഅജിത് പവാറിനെ അനുനയിപ്പിക്കാൻ എൻസിപി നീക്കം. എൻസിപി എംഎൽഎ ദിലീപ് വൽസെ പാട്ടീൽ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ്പവാറിന്റെ നിർദേശ പ്രകാരമാണ് അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. എൻസിപി നേതാവ് ജയന്ത് പാട്ടീലും കൂടിക്കാഴ്ചയ്ക്ക നേതൃത്വം കൊടുത്തു.അതേ സമയം ബിജെപി എം.പി സഞ്ജയ് കാക്കഡെ ശരദ് പവാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. എത്രയും വേഗം ഉപമുഖ്യമന്ത്രി പദവി രാജിവെച്ച് തിരികെ എൻസിപിയിലേക്ക് വരണമെന്നതാണ് ദിലീപ് വൽസെ അജിത് പവാറിനോട് മുന്നോട്ട് വെച്ച ആവശ്യം. ബിജെപി എം.പി സഞ്ജയ് കാക്കഡെയും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിലീപ് വൽസെ അജിത് പവാർ കൂടിക്കാഴ്ച നടന്നത്. നിലവിൽ51 എൻസിപി എംഎൽഎമാരുടെ ഒപ്പ് ശരദ്പവാറിന്റെ കയ്യിലുണ്ട്. അജിത് പവാർ നൽകിയ കത്ത് തെറ്റാണെന്നാണ് ശരദ് പവാറിന്റെ വാദം. എന്നാൽ ഗവർണ്ണർ സ്ഥലത്തില്ലാത്തതിനാൽ മുന്നോട്ടുള്ള നീക്കങ്ങൾക്ക് വിലങ്ങുതടിയാവുന്നുണ്ട്. content highlights:Maharashtra Politics, NCP leaders meet Ajith Pawar

from mathrubhumi.latestnews.rssfeed https://ift.tt/2OdEok0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍