പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാനുമായ ജോര്‍ജ് പോള്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരഭമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാനുമായ ജോർജ് പോൾ(70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗൺസിൽ വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. പ്രമുഖ മൂല്യവർധിത സുഗന്ധവ്യഞ്ജന നിർമാതാക്കളായ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ നിരവധി ഉൽപ്പന്നങ്ങളാണ് വിപണിയുള്ളത്. കിച്ചൺ ട്രഷേഴ്സ് കറിമസാല, നെക്കോൾ, നാറ്റ് എക്സ്ട്ര,സ്പ്രിഗ് തുടങ്ങിയ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങൾ സിന്തൈറ്റ് ഗ്രൂപ്പിന്റേതാണ്. സുഗന്ധവ്യഞ്ജന സത്തുകളുടെ കയറ്റുമതിയിൽ ഏറ്റവും മുൻപന്തിയിലുള്ള സ്ഥാപനമാണ് സിന്തൈറ്റ്.

from mathrubhumi.latestnews.rssfeed https://ift.tt/37wtKfQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍