തിരുവനന്തപുരം:സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ. സെറ്റിൽ ഇത്തരമൊരു പ്രവണതയുണ്ടെന്ന് എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിർമാതാക്കളുടെ ഒരു വക്താവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽഎല്ലാ യൂണിറ്റുകളിലുംപോലീസ് പരിശോധന ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസം മലയാള സിനിമാനിർമ്മാതാക്കളുടെ സംഘടന കൊച്ചിയിൽ ചേർന്ന യോഗത്തിനിടയിലാണ് യുവതാരങ്ങൾക്കിടയിൽ അമിത മയക്കുമരുന്നുപയോഗമുണ്ടെന്ന ആരോപണമുയർന്നത്. പുതിയ തലമുറയിലെ എല്ലാവരുമല്ലെന്നും, എന്നാൽ ചിലർ അതിനു അടിമകളാണെന്നുമാണ് നിർമ്മാതാക്കൾ ആരോപിച്ചിരുന്നത്. എന്തുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തതെന്നും നിർമ്മാതാക്കൾ വാർത്താ സമ്മേളനത്തിനിടയിൽ ചോദിച്ചിരുന്നു.അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത ഈ വാർത്താസമ്മേളനത്തിലാണ്നടൻ ഷെയിൻ നിഗമിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. Content Highlights :minister a k balan about drug use in shooting locations
from mathrubhumi.latestnews.rssfeed https://ift.tt/2stvaI6
via IFTTT
0 അഭിപ്രായങ്ങള്‍