ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പി.ചിദംബരത്തെ തിഹാർ ജയിലിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയാണ് ഇരുവരും തിഹാർ ജയിലിലെത്തിയത്. ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കുന്നുണ്ട്. ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഒക്ടബോർ 22-ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാനായിരുന്നില്ല. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 99 ദിവസമായി ചിദംബരം ജയിലിൽ കഴിയുകയാണ്. പാർട്ടി അദ്ദേഹത്തിനൊപ്പമുണ്ടെന്നതിന് തെളിവാണ് രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദർശനമെന്ന് മകൻ കാർത്തി ചിദംബരം പ്രതികരിച്ചു. സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാർത്തി ചിദംബരം പറഞ്ഞു. Content Highlights:Rahul Gandhi, Priyanka Visit Chidambaram in Tihar Ahead of SC Hearing;
from mathrubhumi.latestnews.rssfeed https://ift.tt/2DmIccE
via IFTTT
0 അഭിപ്രായങ്ങള്‍