കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറായ പുരുഷനുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയിൽ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഫോക്കസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽനിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി. Content Highlights:angamaly accident, bus auto collision in angamaly town, four killed
from mathrubhumi.latestnews.rssfeed https://ift.tt/2Oi6Scq
via IFTTT
0 അഭിപ്രായങ്ങള്‍