തിരുവനന്തപുരം തൃപ്തി ദേശായി അടക്കം ഒരു യുവതിയ്ക്കും ശബരിമലയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ.കെ.ബാലൻ. സർക്കാർ സഹായത്തോടെ ആരും ശബരിമലയിൽ കയറില്ലെന്നും ശബരിമലയിൽ സമാധാനന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട്പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരേയുണ്ടായ മുളകുസ് പ്രേ ആക്രമണത്തിനോട് യോജിപ്പില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം ആക്രമണം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങൾക്ക് നിർഭയമായി ശബരിമലയിൽ വരാമെന്നും സമാധാനപരമായാണ് തീർഥാടനം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശബരിമല ദർശനത്തിനെത്തിയ ഇവർക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തുടർന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചെങ്കിലും പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി. ഇവിടെവെച്ച് ബിന്ദു അമ്മിണിക്ക് നേരേ മുളകുസ്പ്രേ ആക്രമണവും കൈയേറ്റവുമുണ്ടായി. Content Highlights:minister ak balan says government wont give protection to any woman to enter sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2Om9bLN
via IFTTT
0 അഭിപ്രായങ്ങള്‍