വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: ടയർ പഞ്ചറാക്കിയുള്ള ആസൂത്രിത നീക്കത്തോടെ,അറസ്റ്റ് വൈകുന്നു

ഹൈദരാബാദ്: തന്റെ മകളെ കൊന്നവരെ ജീവനോടെ കത്തിക്കണമെന്ന് തെലങ്കാനയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ. പരാതി നൽകിയ ഉടൻ പോലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ യുവതി ജീവനോടെയുണ്ടാവുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ. കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തിൽ തെലങ്കാനയിൽപ്രതിഷേധം പുകയുകയാണ്. 26കാരിയായ ഡോക്ടർക്ക് സംഭവിച്ചത് അവളെ സംബന്ധിച്ച്അത് തികച്ചും സാധാരണമായ ഒരു രാത്രിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഷംഷദാബാദിലെ തന്റെ വീട്ടിൽ നിന്നു മടങ്ങിയ പെൺകുട്ടി പക്ഷെ തിരിച്ചു വന്നില്ല. പിറ്റേ ദിവസം കിലോമീറ്ററുകൾക്കപ്പുറം അവളുടെ കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. രണ്ട് ദിവസം പിന്നിടുമ്പോൾ ക്രൂരമായി ബലാൽസംഗത്തിനിരയായാണ് ആ പെൺകുട്ടി കൊലചെയ്യപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സംഭവത്തിൽ തെലങ്കാനയിൽ പ്രതിഷേധം ഉടലെടുത്തു കഴിഞ്ഞു. ഗച്ചിബൗളിയിലെ ചർമ്മരോഗക്ലിനിക്കിൽ പതിവ് പരിശോധനയുടെ ഭാഗമായി ഡോക്ടറെ കാണാനാണ്ബുധനാഴ്ച 5 മണിക്ക് യുവതി വീട്ടിൽ നിന്നു പുറപ്പെടുന്നത്. ഗച്ചിബൗളിയിലെ ക്ലിനിക്കിൽ ഇടയ്ക്കിടെ യുവതി പോവാറുണ്ടെന്ന് വീട്ടുകാരും പറയുന്നു. ഷംഷാബാദിലെ ടോൾപ്ലാസയ്ക്കടുത്ത്സ്കൂട്ടർ പാർക്ക് ചെയ്താണ് യുവതി എല്ലാ തവണയും ക്ലിനിക്കിലേക്ക് പോവാറ്. എന്നാൽ ബുധനാഴ്ച രാത്രി ക്ലിനിക്കിൽ നിന്ന് മടങ്ങിയ ശേഷം സ്കൂട്ടറെടുക്കുമ്പോൾ ടയർ പഞ്ചറായത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. സ്കൂട്ടറിന്റെ പഞ്ചർ ശരിയാക്കി തരാമെന്ന അപരിചിതനായ ഒരാൾ വാഗ്ദാനം ചെയ്തെന്നാണ് പെൺകുട്ടി തന്റെ സഹോദരിയെ 9.30 ന് വിളിച്ചപ്പോൾപറഞ്ഞത്. താൻ തന്നെ സ്കൂട്ടർ നന്നാക്കാൻ റിപ്പയറിങ് ഷോപ്പിലേക്ക്കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അപരിചിതൻ നിർബന്ധിച്ചു കൊണ്ടേയിരുന്നെന്നും അവൾ തന്റെ സഹോദരിയോട് ഫോണിലൂടെ പറഞ്ഞു. തനിക്ക് ഇവിടെനിൽക്കാൻ പേടിയാകുന്നുവെന്നും സമീപത്ത് നിറയെ ലോറി ഡ്രൈവർമാരുണ്ടെന്നും സഹോദരിയോട് ഫോണിലൂടെ പറഞ്ഞിരുന്നു. അപകടം മണത്ത സഹോദരി സ്കൂട്ടർ അവിടെ വെച്ച് ടോൾ പ്ലാസയിൽ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്നാൽ തന്നെ എല്ലാവരും തുറിച്ചു നോക്കുമെന്ന് പറഞ്ഞ് പെൺകുട്ടി ഫോൺ വെക്കുകയായിരുന്നു. സ്ക്കൂട്ടർ നന്നാക്കി തിരിച്ചുകൊണ്ടുവരും വരെ തന്നോട് സംസാരിച്ചു കൊണ്ടേയിരിക്കണമെന്നും പേടിയാവുന്നുവെന്നും തന്നോട് ഫോണിൽ പറഞ്ഞെന്നും സഹോദരി പറയുന്നു.ഉടൻ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ച യുവതി പിന്നീട് ഫോൺ ചെയ്തില്ലെന്നും ഫോൺ പിന്നീട് സ്വിച്ചോഫായെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു. 9.44നും 10.30നും ഫോൺ ചെയ്യുമ്പോഴെല്ലാം സ്വിച്ചോഫായിരുന്നു. ഉടൻ തന്നെ വീട്ടുകാർ യുവതിയെതേടി ടോൾപ്ലാസയിലെത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന്പോലീസിൽ പരാതി നൽകുകയായിരുന്നു. പിറ്റേദിവസം രാവിലെ 7ന് 30 കിലോമീറ്റർ അകലെയുള്ള രംഗറെഡ്ഡി ജില്ലിയലെ ചദ്നപള്ളി ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്ന് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. വസ്ത്രത്തിന്റെ അവശിഷ്ടത്തിൽ നിന്നും കഴുത്തിലെ ഗണപതിയുടെ ലോക്കറ്റിൽ നിന്നുമാണ് മരിച്ചത് പെൺകുട്ടിയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോൾബൂത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഒരു മദ്യക്കുപ്പിയും ഇതിനോടൊപ്പമുണ്ടായിരുന്നു. പുലർച്ചെ നാലോടെയാണ് കോൺസ്റ്റബിൾമാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നുമാണ് വീട്ടുകാർ പറയുന്നത്. പ്രാഥമിക പരിശോധനയിൽ നിന്ന്യുവതി ബലാൽസംഗം ചെയ്യപ്പെട്ടെന്ന് മനസ്സിലായെങ്കിലും മൃതദേഹം 70%വും കത്തിക്കരിഞ്ഞതിനാൽ ബലാൽസംഗം സ്ഥിരീകരിക്കാനായിട്ടില്ല. പത്തംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സ്കൂട്ടർ പഞ്ചറാക്കിയത് പ്രതികളാണെന്നും ഇവർ ലോറി ഡ്രൈവർമാരാണെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. യുവതിയുടെ സ്കൂട്ടറുമായി ഒരു യുവാവ് രാത്രി ഒമ്പതര മണിയോടെ വന്നിരുന്നതായി സമീപത്തെ പഞ്ചർ കടയുടമയും പറഞ്ഞിരുന്നു. ഇതുവരെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറായ മുഹമ്മദ് പാഷയുൾപ്പെടെ നാലുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. content highlights:Telangana Veterinary doctor rape and murder, police failure

from mathrubhumi.latestnews.rssfeed https://ift.tt/2Ov9bJa
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍