ന്യൂഡൽഹി: ബിജെപി ഡൽഹിയിലേക്ക് കൊണ്ടുപോയ നാല് എംഎൽഎമാരും തിരിച്ചെത്തിയതായി എൻസിപി നേതാക്കൾ അറിയിച്ചു. 54 എംഎൽഎമാരിൽ 53 പേരും ഇപ്പോൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് എൻസിപി നേതൃത്വത്തിന്റെ അവകാശവാദം. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതിയുടെ തീരുമാനം വരാനിരിക്കെ ഇന്ന് രാവിലെയാണ് ഡൽഹിയിൽ നിന്ന് രണ്ട് എംഎൽഎമാർ മുംബൈയിലെത്തിയത്. അനിൽ പാട്ടീൽ, ബാബാസാഹിബ് പാട്ടീൽ, ദൗലത്ത് ദരോഡ,നർഹരി സിർവർ എന്നിവരാണ് ഇന്നും ഇന്നലെയുമായി പാർട്ടി ക്യാമ്പിൽ തിരിച്ചെത്തിയത്. 52 എംഎൽഎമാർ ഇപ്പോൾ ഹയാത്ത് ഹോട്ടലിലുണ്ട്. മറ്റൊരു എംഎൽഎ അന്ന ബൻസോഡെ നിലവിൽ എംഎൽഎമാരെ താമസിപ്പിച്ച ഹോട്ടലില്ലെങ്കിലും അദ്ദേഹം ഉടൻ തന്നെ എത്തുമെന്ന് നേതൃത്വം അറിയിച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ മാത്രമാണ് ഇപ്പോൾ ബിജെപി ക്യാമ്പിലുള്ളത്. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള സജീവ നീക്കങ്ങളും അണിയറയിൽ നടന്ന് വരികയാണ്. മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ ഇന്ന് രാവിലെ തന്നെ അതിജ് പവറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചർച്ച നടത്തി വരികയാണ്. കുടുംബത്തിൽ സമ്മർദ്ദം ചെലുത്തി ഉപമുഖ്യമന്ത്രിപദത്തിൽ നിന്ന് അതിജ് വാറിനെ രാജിവെപ്പിക്കാനുള്ള നീക്കങ്ങളും നടന്ന് വരുന്നുണ്ട്. തനിക്കൊപ്പമുള്ള എംഎൽഎമാർ എൻസിപി ക്യാമ്പിലേക്ക് തിരിച്ച് പോയത് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിനിടെ തങ്ങൾക്കൊപ്പമുള്ള എംഎൽഎമാരുടെ ഒപ്പോട് കൂടിയ കത്ത് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുന്നുണ്ട്. എട്ട് സ്വതന്ത്ര എംഎൽഎമാരുടെ ഒപ്പോട് കൂടിയാണ് ത്രികക്ഷി സഖ്യം സത്യവാങ്മൂലം നൽകുകയെന്നാണ് റിപ്പോർട്ട്. രാവിലെ 10.30-നാണ് സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. Content Highlights:Maharashtra politics-NCP claims support of 53 of 54 MLAs
from mathrubhumi.latestnews.rssfeed https://ift.tt/2QTTLA5
via IFTTT
0 അഭിപ്രായങ്ങള്‍