ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഏർപ്പെടുത്തുന്ന തീയതി ഡിസംബർ 15-ലേക്കു നീട്ടി. ഡിസംബർ ഒന്നുമതുൽ ഫാസ്ടാഗ് നിർബന്ധമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പല കാരണങ്ങൾകൊണ്ടും വാഹന ഉടമകൾ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനാൽ അതിനായി ഒരവസരംകൂടി നൽകുകയാണെന്ന് റോഡുമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ടോൾ പ്ലാസകളിൽ ഇരുവശങ്ങളിലും ഓരോ ലെയ്ൻ ഒഴികെ മറ്റെല്ലാ ലെയ്നുകളും ഫാസ്ടാഗ് ലെയ്ൻ ആക്കാനാണു തീരുമാനം. ഡിസംബർ 15 മുതൽ ഫാസ്ടാഗ് ഇല്ലാതെ ഈ ലെയ്നുകളിൽ കയറുന്ന വാഹനങ്ങൾ ഇരട്ടി യൂസർഫീ നൽകേണ്ടിവരും. ദേശീയപാതാ അതോറിറ്റിക്ക് കീഴിൽ രാജ്യമൊട്ടുക്കും 420 ടോൾ പ്ലാസകളാണുള്ളത്. കേരളത്തിൽ നാലെണ്ണമുണ്ട്. എന്താണ് ഫാസ്റ്റാഗ് ടോൾ തുക മുൻകൂറായി അടച്ച, പ്രീപെയ്ഡ് സിം കാർഡ് പോലുള്ള റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ കാർഡാണിത്. ചെറിയ തിരിച്ചറിയൽ കാർഡിന്റെയത്ര വലുപ്പമുള്ള കടലാസ് കാർഡിനുള്ളിൽ മാഗ്നറ്റിക് ചിപ്പുണ്ട്. ഓരോ ടോൾപ്ലാസയിലൂടെ കടന്നുപോകുന്പോഴും അവിടത്തെ റേഡിയോ ഫ്രീക്ക്വൻസി െഎഡന്റിഫിക്കേഷൻ സംവിധാനം ചിപ്പിലെ വിവരങ്ങൾ വായിച്ചെടുക്കും. കാർഡിൽ പണമുണ്ടെങ്കിൽ അത് ഓൺലൈൻ വഴി തത്സമയം ഈടാക്കും. എവിടെനിന്ന് കിട്ടും, എങ്ങനെ ഒട്ടിക്കാം... രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റാഗ് സേവനകേന്ദ്രങ്ങളുണ്ട്. സഹകരിക്കുന്ന ബാങ്കുകളിലും ഇതു ലഭിക്കും. ചില സൈറ്റുകളിൽനിന്നും ഇവ ലഭിക്കും. ഫാസ്റ്റാഗ് സ്റ്റിക്കർ വാഹനത്തിന്റെ മുൻചില്ലിൽ അകത്താണ് ഒട്ടിക്കേണ്ടത്. കനംകുറഞ്ഞ മാഗ്നറ്റ് ആയതിനാൽ മാറ്റിയൊട്ടിക്കാൻ സ്റ്റിക്കർ ഊരിമാറ്റി മാഗ്നറ്റ് പുറത്തേക്ക് കാണുംവിധം തന്നെ ഒട്ടിക്കണം. എത്രയാണ് വില കാറിനും ചെറുവാഹനങ്ങൾക്കുമുള്ള ഫാസ്റ്റാഗിന് 500 രൂപയും മറ്റു വാഹനങ്ങൾക്ക് 600 രൂപയും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഇതിനുംകൂടി തുക ഈടാക്കി ഫാസ്റ്റാഗ് നൽകും. പുതിയ ഫാസ്റ്റാഗിൽ 200 രൂപ ടോൾ തുകയായി ശേഷിക്കും. ഇത് എപ്പോഴുമുണ്ടായിരിക്കേണ്ട കുറഞ്ഞ തുകയാണ്. ഇതുപയോഗിച്ചാൽ പിന്നീട് റീച്ചാർജ് ചെയ്ത് യാത്ര തുടരുമ്പോൾ പണം ഫാസ്റ്റാഗിലേക്കെത്താൻ 15 മിനിറ്റ് കഴിയും. 100 രൂപ മുതൽ എത്രവേണമെങ്കിലും റീച്ചാർജ് ചെയ്യാം. രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് ഉപയോഗിച്ച് യാത്രചെയ്യാം. എങ്ങനെ വാങ്ങാം ഏത് വാഹനത്തിനാണോ ഫാസ്റ്റാഗ് വേണ്ടത് ആ വാഹനവുമായി ഫാസ്റ്റാഗ് സേവനകേന്ദ്രത്തിലെത്തണം. ആർ.സി. ബുക്ക് കോപ്പി, ഉടമയുടെ തിരിച്ചറിയൽ രേഖ, ഫോൺ നമ്പർ എന്നിവ നൽകണം. വാഹനത്തിന്റെ ഫോട്ടോയോടൊപ്പം രേഖകൾ ഫാസ്റ്റാഗ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതോടെ ബാർകോഡോടെയുള്ള ഫാസ്റ്റാഗ് കിട്ടും. നൽകിയ ഫോൺ നമ്പർ ഉപയോഗിച്ച് ഓൺലൈനായി ചാർജ് ചെയ്യാം. ഫാസ്റ്റാഗ് ആപ്പ് വഴിയും മറ്റ് ആപ്പുകൾ വഴിയും റീച്ചാർജ് ചെയ്യാം. ടോൾ പ്ലാസകളിൽ പണം നൽകിയും റീച്ചാർജ് ചെയ്യാം. എത്രതരം ഏഴുതരം ഫാസ്റ്റാഗുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഇവയ്ക്ക് ഏഴുനിറമായിരിക്കും. വാഹനത്തിന്റെ വലിപ്പമനുസരിച്ചാണ് നിറം. കാറിന് പർപ്പിൾ, ചെറുവാഹനങ്ങൾക്ക് ഓറഞ്ച്. ബസിനും ട്രക്കുകൾക്കും പച്ച, മൂന്ന് ആക്സിലുള്ളതിന് മഞ്ഞ. നാലുമുതൽ ആറ് ആക്സിൽ ഉള്ളവയ്ക്ക് പിങ്ക്. ഏഴ് ആക്സിലും അതിന് മുകളിലുള്ളവയ്ക്ക് ആകാശനീല. ജെ.സി.ബി. പോലുള്ളവയ്ക്ക് ചാരക്കളർ. Content Highlights:The Time Limit For Fastag Implementation Extended To December 15
from mathrubhumi.latestnews.rssfeed https://ift.tt/2L7RKMZ
via IFTTT
0 അഭിപ്രായങ്ങള്‍