കുട്ടിഡ്രൈവര്‍മാര്‍ കൂടുന്നു; വാഹന ഉടമകള്‍ക്കെതിരേ 1,205 കേസുകള്‍, 19.53 ലക്ഷം രൂപ പിഴ

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് സംസ്ഥാനത്ത് കൂടുന്നു. കഴിഞ്ഞവർഷത്തേക്കാൾ കുട്ടിഡ്രൈവർമാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായെന്നാണ് മോട്ടാർവാഹനവകുപ്പിന്റെ വിലയിരുത്തൽ. കുട്ടികൾ ഓടിച്ച വാഹനങ്ങളുടെ ഉടമകൾക്കും അച്ഛനമ്മമാർക്കുമെതിരായി നാലുവർഷത്തിനിടെ 1205 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽനിന്നായി 19.53 ലക്ഷം രൂപ പിഴയീടാക്കി. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ കേസുകളിൽ പെറ്റിക്കേസുകളുടെ പിഴയടച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും വാഹമോടിച്ചെത്തുന്ന പ്രായപൂർത്തിയാകാത്തവരെ കേന്ദ്രീകരിച്ച് പ്രധാനമായും പരിശോധന നടത്താൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുകയാണ്. കേന്ദ്ര മോട്ടോർവാഹനനിയമം പരിഷ്കരിച്ചതോടെ കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനമുടമ, കുട്ടിയുടെ അച്ഛൻ എന്നിവർക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയുംവരെ ചുമത്താവുന്നതാണ്. പിഴയടച്ചില്ലെങ്കിൽ ഓരോ വർഷവും ഇതിൽ 10 ശതമാനം വർധനയുണ്ടാകും. അപകടങ്ങളുടെ വ്യാപ്തി അനുസരിച്ചായിരിക്കും നടപടികളെടുക്കുക. കുട്ടികൾ വാഹനമോടിക്കുമ്പോൾ അച്ഛനമ്മമാരുണ്ടെങ്കിൽ അവരുടെ ലൈസൻസ് റദ്ദാക്കാൻ കഴിയും. കുട്ടികൾക്ക് വാഹനം നൽകുന്ന അച്ഛനമ്മമാർ കുട്ടികളുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും കൂടിയാണ് ഭീഷണിയുയർത്തുന്നതെന്ന വിലയിരുത്തലിലാണ് നടപടി. Content Highlights:Drive Without Licence; 1205 Case Registered, Penalty 19.53 Lakh Rupees

from mathrubhumi.latestnews.rssfeed https://ift.tt/2Okiuvt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍