ഭാരതീയ ഗുണ്ടാപാര്‍ട്ടിയാണ് ബിജെപി: ആം ആദ്മി

ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ ആം ആദ്മി പാര്‍ട്ടി ഒരു സര്‍വേ നടത്തുമെന്ന് നേതാവ് അതിഷി അറിയിക്കുന്നു . ബിജെപി വിദ്വേഷവും മതാന്ധതയും കലാപവും രാജ്യത്തുടനീളം പടര്‍ത്തുകയാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്നത് ജനങ്ങളോട് ചോദിക്കുമെന്നും അവര്‍ പറയുന്നു.

ഇരു പാർട്ടികളെ കുറിച്ചുള്ള അഭിപ്രായവും ജനങ്ങളോട് ചോദിക്കും. ”നമ്മുടെ രാജ്യത്തിന് ഇന്ന് രണ്ട് വഴികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ” എന്നതിനാലാണ് സര്‍വേ നടത്തുന്നതെന്ന് അതിഷി പറഞ്ഞു. ഈ വർഷം മാര്‍ച്ചില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ബിജെവൈഎം പ്രവര്‍ത്തകരെ ആദരിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വാക്‌പോര് ശക്തിപ്പെട്ടിരിക്കുകയാണ്.

ഭാരതീയ ഗുണ്ടാപാര്‍ട്ടിയാണ് ബിജെപിയെന്നും അതിഷി പറഞ്ഞു. ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐ.വി.ആര്‍.എസ്) കോളുകള്‍, മിസ്ഡ് കോളുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള ആളുകളുടെ അഭിപ്രായം ശേഖരിക്കുമെന്ന് അതിഷി പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/UywSX2O
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍