ഉക്രൈനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരേയും തിരികെ രാജ്യത്തേക്ക് എത്തിക്കും വരെ വിശ്രമമില്ലെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി കൂടുതൽ വ്യോമസേനാ വിമാനങ്ങൾ ഉക്രൈനിന്റെ അതിർത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഉക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തിയത്. ആദ്യ വിമാനത്തിൽ 200 യാത്രക്കാരും രണ്ടാം വിമാനത്തിൽ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

അടുത്ത മൂന്നാം വിമാനത്തിൽ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്നിലൂടെയുമായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. ഇനിവരുന്ന 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും.



from ഇ വാർത്ത | evartha https://ift.tt/n1EQvKa
via IFTTT